Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Hopes

പുതിയ വർഷം, പുതിയ പ്രതീക്ഷകൾ

ഏ​​​ക ഭാ​​​ര​​​തം ശ്രേ​​​ഷ്ഠ ഭാ​​​ര​​​തം എ​​​ന്ന ആ​​​ശ​​​യ​​​ത്തി​​​ന്‍റെ ചൈ​​​ത​​​ന്യം പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​ന്ന ബൈ​​​ശാ​​​ഖി, റോം​​​ഗാ​​​ലി ബി​​​ഹു, മ​​​ഹാ ബി​​​ഷു​​​ബ പാ​​​ന സം​​​ക്രാ​​​ന്തി, പൊ​​​യി​​​ല ബോ​​​യ്ശാ​​​ഖ്, വി​​​ഷു, ത​​​മി​​​ഴ് പു​​​ത്താ​​​ണ്ട് വേ​​​ള​​​ക​​​ളി​​​ൽ ഇ​​​ന്ത്യ​​​യി​​​ലും ലോ​​​ക​​​മെ​​​മ്പാ​​​ടു​​​മു​​​ള്ള എ​​​ല്ലാ​​​വ​​​ർ​​​ക്കും പ​​​ര​​​മ്പ​​​രാ​​​ഗ​​​ത പു​​​തു​​​വ​​​ത്സ​​​രാ​​​ശം​​​സ​​​ക​​​ൾ നേ​​​രു​​​ന്നു. ഈ ​​​ശു​​​ഭ​​​ക​​​ര​​​മാ​​​യ അ​​​വ​​​സ​​​രം എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും ജീ​​​വി​​​ത​​​ത്തി​​​ൽ സ​​​ന്തോ​​​ഷ​​​വും സ​​​മൃ​​​ദ്ധി​​​യും കൊ​​​ണ്ടു​​​വ​​​ര​​​ട്ടെ.

ചി​​​ത്തി​​​രൈ മാ​​​സം കൃ​​​ഷി​​​ക്കു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന കാ​​​ല​​​മാ​​​ണ്. ക​​​ർ​​​ഷ​​​ക​​​ർ ഭൂ​​​മി​​​യെ ഫ​​​ല​​​ഭൂ​​​യി​​​ഷ്ഠ​​​മാ​​​ക്കാ​​​നു​​​ള്ള ജോ​​​ലി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന സ​​​മ​​​യം. ക​​​ഠി​​​നാ​​​ധ്വാ​​​നം പു​​​രോ​​​ഗ​​​തി​​​യി​​​ലേ​​​ക്ക് ന​​​യി​​​ക്കു​​​മെ​​​ന്ന് ഉ​​​റ​​​ച്ചു വി​​​ശ്വ​​​സി​​​ച്ചി​​​രു​​​ന്ന ന​​​മ്മു​​​ടെ പൂ​​​ർ​​​വി​​​ക​​​ർ, അ​​​ധ്വാ​​​ന​​​ത്തി​​​ന്‍റെ ശു​​​ഭാ​​​രം​​​ഭ​​​ത്തെ ആ​​​ഘോ​​​മാ​​​ക്കി മാ​​​റ്റി. രാ​​​ജ്യ​​​മെ​​​മ്പാ​​​ടും, സ​​​മാ​​​ന​​​മാ​​​യ ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ ന​​​മു​​​ക്ക് കാ​​​ണാ​​​ൻ ക​​​ഴി​​​യും, അ​​​വ ഇ​​​ന്ത്യ​​​യു​​​ടെ ഐ​​​ക്യ​​​ത്തി​​​ന്‍റെ​​​യും സ​​​മാ​​​ന സം​​​സ്കാ​​​ര​​​ത്തി​​​ന്‍റെ​​യും ഉ​​​ദാ​​​ഹ​​​ര​​​ണ​​​ങ്ങ​​​ളാ​​​യി നി​​​ല​​​കൊ​​​ള്ളു​​​ന്നു.

ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ൽ, പ്ര​​​ത്യേ​​​കി​​​ച്ച് പ​​​ഞ്ചാ​​​ബി​​​ൽ, ജ​​​ന​​​ങ്ങ​​​ൾ വി​​​ള​​​വെ​​​ടു​​​പ്പ് ഉ​​​ത്സ​​​വ​​​മാ​​​യി ബൈ​​​ശാ​​​ഖി ആ​​​ഘോ​​​ഷി​​​ക്കു​​​ന്നു. ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ൽ, കേ​​​ര​​​ളം വി​​​ഷു ആ​​​ഘോ​​​ഷി​​​ക്കു​​​ന്നു, വി​​​ഷു ദി​​​ന​​​ത്തി​​​ൽ അ​​​തി​​​രാ​​​വി​​​ലെ ശു​​​ഭ​​​ക​​​ര​​​മാ​​​യ വ​​​സ്തു​​​ക്ക​​​ൾ ക​​​ണി കാ​​​ണു​​​ന്ന​​​ത് കേ​​​ര​​​ളീ​​​യ​​​രു​​​ടെ ഒ​​​രു പ്ര​​​ധാ​​​ന ആ​​​ചാ​​​ര​​​മാ​​​ണ്. ആ​​​സാ​​​മി​​​ലെ ജ​​​ന​​​ങ്ങ​​​ൾ ബി​​​ഹു ആ​​​ഘോ​​​ഷി​​​ക്കു​​​ന്നു, പ​​​ശ്ചി​​​മ ബം​​​ഗാ​​​ളി​​​ൽ പൊ​​​യ്‌​​​ല ബോ​​​യ്‌​​​ഷാ​​​ഖ് ആ​​​വേ​​​ശ​​​പൂ​​​ർ​​​വം കൊ​​​ണ്ടാ​​​ടു​​​ന്നു.

മ​​​ണി​​​പ്പു​​​ർ, ത്രി​​​പു​​​ര, ഒ​​​ഡീ​​​ഷ, ബി​​​ഹാ​​​ർ, ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ്, ഹി​​​മാ​​​ച​​​ൽ പ്ര​​​ദേ​​​ശ്, ഹ​​​രി​​​യാ​​​ന, രാ​​​ജ​​​സ്ഥാ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ജ​​​ന​​​ങ്ങ​​​ളും ഈ ​​​സ​​​വി​​​ശേ​​​ഷ കാ​​​ല​​​ഘ​​​ട്ട​​​ത്തെ വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന പ​​​ര​​​മ്പ​​​രാ​​​ഗ​​​ത രീ​​​തി​​​ക​​​ളി​​​ൽ പു​​​തു​​​വ​​​ത്സ​​​ര​​​മാ​​​യി ആ​​​ഘോ​​​ഷി​​​ക്കു​​​ന്നു.

ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ലെ ഹ​​​രി​​​ദ്വാ​​​റി​​​ൽ, രാ​​​ജ്യ​​​ത്തി​​​ന്‍റെ നാ​​​നാ​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള ഭ​​​ക്ത​​​ർ ഗം​​​ഗാ ന​​​ദി​​​യി​​​ൽ പു​​​ണ്യ​​​സ്നാ​​​നം നി​​​ർ​​​വ​​​ഹി​​​ക്കാ​​​ൻ ഒ​​​ത്തു​​​കൂ​​​ടു​​​ന്നു, ഇ​​​ത് ഈ ​​​ശു​​​ഭ​​​വേ​​​ള​​​യു​​​ടെ പ​​​വി​​​ത്ര​​​ത വി​​​ളി​​​ച്ചോ​​​തു​​​ന്നു.

തെ​​​ലു​​​ങ്ക് സം​​​സാ​​​രി​​​ക്കു​​​ന്ന ജ​​​ന​​​ങ്ങ​​​ൾ അ​​​വ​​​രു​​​ടെ പു​​​തു​​​വ​​​ത്സ​​​ര​​​മാ​​​യ ഉ​​​ഗാ​​​ദി അ​​​ടു​​​ത്തി​​​ടെ ആ​​​ഘോ​​​ഷി​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി, മ​​​റാ​​​ത്തി, കൊ​​​ങ്ക​​​ണി സ​​​മൂ​​​ഹ​​​ങ്ങ​​​ൾ അ​​​വ​​​രു​​​ടെ പു​​​തു​​​വ​​​ത്സ​​​രം ഗു​​​ഡി പ​​​ദ്‌​​​വ​​​യാ​​​യി ആ​​​ഘോ​​​ഷി​​​ക്കു​​​ന്നു.

നാ​​​മെ​​​ല്ലാം ഒ​​​രു പു​​​രാ​​​ത​​​ന സം​​​സ്കാ​​​ര​​​ത്തി​​​ന്‍റെ അ​​​വി​​​ഭാ​​​ജ്യ​​​ഘ​​​ട​​​ക​​​ങ്ങ​​​ളാ​​​ണെ​​​ന്ന് ന​​​മ്മു​​​ടെ പൂ​​​ർ​​​വി​​​ക​​​രു​​​ടെ ശാ​​​സ്ത്ര ജ്ഞാ​​​നം തെ​​​ളി​​​യി​​​ക്കു​​​ന്നു. പ്ര​​​പ​​​ഞ്ച​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​വ​​​രു​​​ടെ ആ​​​ഴ​​​മേ​​​റി​​​യ​​​തും കൃ​​​ത്യ​​​വു​​​മാ​​​യ ധാ​​​ര​​​ണ നാം ​​​ഇ​​​ന്നും ആ​​​ച​​​രി​​​ച്ചു​​വ​​​രു​​​ന്ന പു​​​തു​​​വ​​​ത്സ​​രാ​​​ഘോ​​​ഷ​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​ഫ​​​ലി​​​ക്കു​​​ന്നു.

പ​​​ഞ്ചാം​​​ഗ​​​ത്തി​​​ൽ അ​​​ഞ്ച് ഘ​​​ട​​​ക​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്നു: ആ​​​ഴ്ച​​​യി​​​ലെ ദി​​​വ​​​സം, ചാ​​​ന്ദ്ര ദി​​​നം (തി​​​ഥി), ക​​​ര​​​ണം, ന​​​ക്ഷ​​​ത്രം, യോ​​​ഗ. ഇ​​​വ​​​യെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി, മ​​​ഴ, കൃ​​​ഷി, വ​​​ർ​​​ഷ​​​ത്തി​​​ലെ മ​​​റ്റ് വ​​​ശ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ്ര​​​വ​​​ച​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്നു.

ന​​​മ്മു​​​ടെ പൂ​​​ർ​​​വി​​​ക​​​ർ സ​​​മ​​​യം ക​​​ണ​​​ക്കാ​​​ക്കാ​​​ൻ സൗ​​​ര, ചാ​​​ന്ദ്ര സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു. ആ​​​ധു​​​നി​​​ക ശാ​​​സ്ത്രം നൂ​​​ത​​​ന ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് ഗ്ര​​​ഹ​​​ണം ക​​​ണ​​​ക്കാ​​​ക്കു​​​മ്പോ​​​ൾ, മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളി​​​ലും അ​​​ത്ത​​​രം പ്ര​​​തി​​​ഭാ​​​സ​​​ങ്ങ​​​ൾ പ​​​ഠി​​​ക്കു​​​ക​​​യും കൃ​​​ത്യ​​​മാ​​​യി പ്ര​​​വ​​​ചി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

പൂ​​​ർ​​​വി​​​ക​​​ർ കൈ​​​മാ​​​റി​​​യ ജ്ഞാ​​​നം ന​​​മ്മു​​​ടെ പൈ​​​തൃ​​​ക​​​മാ​​​ണ്. നാം ​​​അ​​​ത് സം​​​ര​​​ക്ഷി​​​ക്കു​​​ക​​​യും ഭാ​​​വി ത​​​ല​​​മു​​​റ​​​ക​​​ൾ​​​ക്ക് കൈ​​​മാ​​​റു​​​ക​​​യും വേ​​​ണം. ക്ഷേ​​​ത്ര​​​ങ്ങ​​​ളി​​​ൽ പ​​​ഞ്ചാം​​​ഗം വാ​​​യി​​​ക്കു​​​ന്ന​​​ത് ഈ ​​​പാ​​​ര​​​മ്പ​​​ര്യ​​​ത്തെ ആ​​​ദ​​​രി​​​ക്കാ​​​നു​​​ള്ള ഒ​​​രു മാ​​​ർ​​​ഗ​​​മാ​​​ണ്.

പ്ര​​​കൃ​​​തി​​​യു​​​ടെ സ​​​മൃ​​​ദ്ധി​​​യോ​​​ടു​​​ള്ള ന​​​മ്മു​​​ടെ പൂ​​​ർ​​​വി​​​ക​​​രു​​​ടെ ബ​​​ഹു​​​മാ​​​ന​​​ത്തെ പു​​​തു​​​വ​​​ത്സ​​​ര​​​ത്തി​​​ന്‍റെ മ​​​റ്റൊ​​​രു മ​​​ഹ​​​നീ​​​യ വ​​​ശം പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​ന്നു. വീ​​​ടു​​​ക​​​ളി​​​ൽ, പ​​​ഴ​​​ങ്ങ​​​ളും പൂ​​​ക്ക​​​ളും പോ​​​ലു​​​ള്ള ശു​​​ഭ​​​ക​​​ര​​​മാ​​​യ വ​​​സ്തു​​​ക്ക​​​ൾ ഒ​​​രു​​​ക്കു​​​ക​​​യും രാ​​​വി​​​ലെ ക​​​ണി കാ​​​ണു​​​ക​​​യും ചെ​​​യ്യു​​​ന്നു.

വ​​​സ​​​ന്ത​​​കാ​​​ലം പ്ര​​​കൃ​​​തി സ്വ​​​യം ന​​​വീ​​​ക​​​രി​​​ക്കു​​​ന്ന കാ​​​ല​​​ഘ​​​ട്ട​​​മാ​​​ണ് - മ​​​ര​​​ങ്ങ​​​ളും ചെ​​​ടി​​​ക​​​ളും അ​​​വ​​​യു​​​ടെ ഹ​​​രി​​​താ​​​ഭ വീ​​​ണ്ടെ​​​ടു​​​ക്കു​​​ന്നു, പൂ​​​ക്ക​​​ൾ വി​​​രി​​​യു​​​ന്നു, പ​​​ഴ​​​ങ്ങ​​​ൾ വി​​​ള​​​യു​​​ന്നു. പ്ര​​​കൃ​​​തി​​​യു​​​മാ​​​യി ഇ​​​ണ​​​ങ്ങി ജീ​​​വി​​​ച്ച ത​​​മി​​​ഴ​​​ർ, "ക​​​ണി ക​​​ന​​​ൽ" എ​​​ന്ന ആ​​​ചാ​​​ര​​​ത്തി​​​ലൂ​​​ടെ ഈ ​​​സ​​​മൃ​​​ദ്ധി​​​ക്ക് സാ​​​ക്ഷ്യം വ​​​ഹി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് വ​​​ർ​​​ഷം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.
അ​​​തു​​​പോ​​​ലെ, ഈ ​​​ദി​​​വ​​​സം ത​​​യാ​​​റാ​​​ക്കു​​​ന്ന പ​​​ര​​​മ്പ​​​രാ​​​ഗ​​​ത വി​​​ഭ​​​വ​​​ത്തി​​​ൽ ക​​​യ്പ്പ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള എ​​​ല്ലാ രു​​​ചി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. സ​​​ന്തോ​​​ഷ​​​വും ദുഃ​​​ഖ​​​വും അ​​​ട​​​ക്ക​​​മു​​​ള്ള എ​​​ല്ലാ അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളെ​​​യും ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന​​​താ​​​ണ് ജീ​​​വി​​​ത​​​മെ​​​ന്നും, എ​​​ല്ലാ​​​ത്തി​​​നെ​​​യും സ​​​ന്തു​​​ലി​​​ത​​​മാ​​​യി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ഇ​​​ത് ന​​​മ്മെ പ​​​ഠി​​​പ്പി​​​ക്കു​​​ന്നു.

രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള്ള ഈ ​​​ആ​​​ഘോ​​​ഷ​​​ങ്ങ​​​ളി​​​ലും, ഇ​​​ന്ത്യ​​​ൻ സ​​​മൂ​​​ഹ​​​ങ്ങ​​​ൾ സ്ഥി​​​ര​​​താ​​​മ​​​സ​​​മാ​​​ക്കി​​​യ ലോ​​​ക​​​മെ​​​മ്പാ​​​ടു​​​മു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും ഈ ​​​പൊ​​​തു​​​ബോ​​​ധം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു. ഈ ​​​ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ ന​​​മ്മു​​​ടെ സാം​​​സ്കാ​​​രി​​​ക​​​ത്ത​​​നി​​​മ​​​യെ​​​യും വൈ​​​വി​​​ധ്യ​​​ത്തെ​​​യും ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്ന​​​തോ​​​ടൊ​​​പ്പം രാ​​​ഷ്‌​​ട്ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന ഐ​​​ക്യ​​​ത്തെ ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടു​​​ന്നു. എ​​​ക്കാ​​​ല​​​വും ഐ​​​ക്യ​​​ത്തോ​​​ടെ ഒ​​​രു​​​മി​​​ച്ച് ജീ​​​വി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന ന​​​മ്മു​​​ടെ പ്ര​​​തീ​​​ക്ഷ​​​ക​​​ളെ ഊ​​​ട്ടി​​​യു​​​റ​​​പ്പി​​​ക്കു​​​ന്നു.

ന​​​മ്മു​​​ടെ പൂ​​​ർ​​​വി​​​ക​​​ർ തെ​​​ളി​​​ച്ച പാ​​​ത പി​​​ന്തു​​​ട​​​ർ​​​ന്ന്, ഭാ​​​വാ​​​ത്മ​​​ക ചി​​​ന്ത​​​യോ​​​ടെ​​​യും വി​​​ശ്വാ​​​സ​​​ത്തോ​​​ടെ​​​യും സ​​​മ​​​ർ​​​പ്പ​​​ണ​​​ത്തോ​​​ടെ​​​യും പു​​​തു​​​വ​​​ത്സ​​​രം ആ​​​ഘോ​​​ഷി​​​ക്കാ​​​ൻ ഞാ​​​ൻ യു​​​വ​​​ജ​​​ന​​​ങ്ങ​​​ളോ​​​ട് അ​​​ഭ്യ​​​ർ​​​ഥി​​​ക്കു​​​ന്നു. രാ​​​ഷ്‌​​ട്ര പു​​​രോ​​​ഗ​​​തി​​​ക്ക് സം​​​ഭാ​​​വ​​​ന ന​​​ൽ​​​കാ​​​നു​​​ള്ള ദൃ​​​ഢ​​​നി​​​ശ്ച​​​യ​​​ത്തോ​​​ടെ ന​​​മു​​​ക്ക് ന​​​മ്മു​​​ടെ ഉ​​​ദ്യ​​​മ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കാം.

ന​​​മ്മു​​​ടെ ഭാ​​​ര​​​തം സാം​​​സ്കാ​​​രി​​​ക ധാ​​​ർ​​​മി​​​ക​​​ത​​​യി​​​ൽ ഒ​​​ന്നാ​​​യി നി​​​ല​​​കൊ​​​ള്ളു​​​ന്നു, ഒ​​​ന്നാ​​​യി ത​​​ന്നെ തു​​​ട​​​രു​​​ക​​​യും ചെ​​​യ്യും. മു​​​തി​​​ർ​​​ന്ന​​​വ​​​രു​​​ടെ മാ​​​ർ​​​ഗ​​​ദ​​​ർ​​​ശ​​​ന​​​ത്താ​​​ൽ, ഏ​​​ക ഭാ​​​ര​​​തം കെ​​​ട്ടി​​​പ്പ​​​ടു​​​ക്കാ​​​ൻ ആ​​​വേ​​​ശ​​​പൂ​​​ർ​​​വം മു​​​ന്നേ​​​റു​​​ന്ന യു​​​വ​​​ത​​​ല​​​മു​​​റ​​​യ്ക്ക്, 2047 ആ​​​കു​​​മ്പോ​​​ഴേ​​​ക്കും ശ്രേ​​​ഷ്ഠ ഭാ​​​ര​​​ത​​​വും വി​​​ക​​​സി​​​ത ഭാ​​​ര​​​ത​​​വും യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ൽ വി​​​ജ​​​യം വ​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മാ​​​റാ​​​ക​​​ട്ടെ.

Latest News

Corehub Up